കുമ്പളയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് കുത്തേറ്റു

Update: 2021-09-13 15:27 GMT

കുമ്പള: കാസര്‍കോഡ് കുമ്പളയില്‍ എസ്ഡിപിഐ പ്രവര്‍ത്തനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ആരിക്കാടി കടവത്ത് ഇബ്രാഹിമിന്റെ മകന്‍ സൈനുദ്ദീനാണ്(30) കുത്തേറ്റത്. പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.

മല്‍സ്യത്തൊഴിലാളിയായ സൈനുദ്ദീന്‍ വൈകീട്ട് ഏഴ് മണിയോടെ കൊടിയമ്മയില്‍ നില്‍ക്കുമ്പോള്‍ കാറിലെത്തിയ പ്രതി കുത്തുകയായിരുന്നു. കൊലക്കേസ് പ്രതിയാണ് സൈനുദ്ദീനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. 

കുമ്പള എസ്‌ഐ വി കെ അനീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.


Tags:    

Similar News