രണ്ട് വര്‍ഷത്തെ ഇടവേളക്കു ശേഷം സൗദിയില്‍ സ്‌കൂളുകള്‍ തുറന്നു

Update: 2021-09-01 05:33 GMT

റിയാദ് : രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം സൗദിയില്‍ സ്‌കൂളുകള്‍ തുറന്നു. സ്‌കൂളുകളില്‍ 87 ശതമാനം വിദ്യാര്‍ഥികളും എത്തിച്ചേര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരിട്ടുള്ള ക്ലാസുകള്‍ നടക്കുന്ന ഇന്റര്‍മീഡിയറ്റ്, സെക്കണ്ടറി സ്‌കൂളുകളിലെ ഹാജര്‍ നിലയാണിത്.


രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച വിദ്യാര്‍ഥികളെ മാത്രമാണ് ക്ലാസുകളില്‍ പ്രവേശിപ്പിക്കുന്നത്. തവക്കല്‍നാ ആപ്ലിക്കേഷനിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് പരിശോധിച്ച ശേഷം മാത്രമാണ് വിദ്യാര്‍ഥികളെ ക്ലാസുകളില്‍ പ്രവേശിപ്പിക്കുന്നത്. മദ്രസത്തീ, റൗദത്തി പ്ലാറ്റ്‌ഫോമുകളിലെ ഓണ്‍ലൈന്‍ പഠന ക്ലാസുകള്‍ തുടരുന്നുണ്ട്.


നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിച്ച സാഹചര്യത്തില്‍ സ്‌കൂളുകളില്‍ ഏര്‍പ്പെടുത്തിയ കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ നിരീക്ഷിക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ശക്തമായ പരിശോധനകള്‍ ആരംഭിച്ചു. ഇന്നലെ വരെ റിയാദ് പ്രവിശ്യയില്‍ 12,913 പരിശോധനകള്‍ നടത്തിയതായി അധികൃതര്‍ വെളിപ്പെടുത്തി.




Tags:    

Similar News