നടി പാര്‍വതിക്കെതിരേ അപവാദ പ്രചാരണം; യുവാവ് അറസ്റ്റില്‍

അഭിഭാഷകനും സംവിധായകനുമെന്ന് അവകാശപ്പെടുന്ന പാലക്കാട് നെന്‍മാറ സ്വദേശി കിഷോര്‍ (40) ആണ് പിടിയിലായത്. ഇന്നലെ രാത്രി തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദിക്കരികില്‍ നിന്നാണ് കിഷോറിനെ പിടികൂടിയത്.

Update: 2019-12-12 06:05 GMT

കോഴിക്കോട്: നടി പാര്‍വതി തിരുവോത്തിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയും ബന്ധുക്കള്‍ക്ക് മോശമായി സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. അഭിഭാഷകനും സംവിധായകനുമെന്ന് അവകാശപ്പെടുന്ന പാലക്കാട് നെന്‍മാറ സ്വദേശി കിഷോര്‍ (40) ആണ് പിടിയിലായത്. ഇന്നലെ രാത്രി തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദിക്കരികില്‍ നിന്നാണ് കിഷോറിനെ പിടികൂടിയത്.

നടിയ മോശമായി ചിത്രീകരിച്ച് നടിയുടെ പിതാവിനും സഹോദരനും ഇയാള്‍ പല പ്രാവശ്യം സന്ദേശങ്ങള്‍ അയച്ചതായി പോലിസ് പറയുന്നു. പാര്‍വതിയുടെ കോഴിക്കോട്ടുള്ള വീട്ടിലെത്തിയും കിഷോര്‍ മോശമായി പെരുമാറിയിട്ടുണ്ട്. നോര്‍ത്ത് അസി. കമ്മീഷണര്‍ കെ അഷ്‌റഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

Tags: