ലോക്ക് ഡൗണ്‍ കാല ശമ്പളം നല്‍കാനാവില്ലെന്ന ഹരജിയില്‍ ഇന്ന് സുപ്രിം കോടതി വിധി

Update: 2020-06-12 02:41 GMT

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലമായ 54 ദിവസം മുഴുവന്‍ ശമ്പളവും നല്‍കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജിയില്‍ ഇന്ന് സുപ്രിംകോടതി വിധി പറയും. ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് നിരവധി കമ്പനികളാണ് സുപ്രിം കോടതിയെ സമീപിച്ചിരുന്നത്.

നേരത്തെ ജൂണ്‍ 4ന് ഇതേ കേസ് പരിഗണിച്ചപ്പോള്‍ ഇക്കാര്യത്തില്‍ കമ്പനികളും സര്‍ക്കാരും തൊഴിലാളി യൂണിയന്‍ പ്രതിനിധികളും തമ്മില്‍ ചര്‍ച്ച ചെയ്ത് സമവായത്തിലെത്തണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. പക്ഷേ, അത്തരം ശ്രമങ്ങള്‍ നടക്കുകയോ വിജയിക്കുകയോ ചെയ്തില്ല.

ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസ് സഞ്ജയ് കൃഷ്ണ കൗള്‍, ജസ്റ്റിസ് എം ആര്‍ ഷാ എന്നിവരാണ് മറ്റ് അംഗങ്ങള്‍.  

Tags:    

Similar News