കേസ് റദ്ദാക്കണമെന്ന അര്‍ണാബ് ഗോസ്വാമിയുടെ ആവശ്യം സുപ്രിം കോടതി തള്ളി

Update: 2020-05-19 10:23 GMT

ന്യൂഡല്‍ഹി: റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്കെതിരെ ഫയല്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നും, കേസ് അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി സുപ്രിം കോടതി തള്ളി. പാല്‍ഘാര്‍ ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ടും ഏപ്രില്‍ 14 ന് ബാന്ദ്ര റെയില്‍വേ സ്റ്റേഷന് സമീപം കുടിയേറ്റ തൊഴിലാളികള്‍ നടത്തിയ പ്രതിഷേധത്തെക്കുറിച്ചും വര്‍ഗീയ വിദ്വേഷം പരത്തുന്ന രീതിയില്‍ സംസാരിച്ചതിനുമെതിരായി വിവിധ സംസ്ഥാനങ്ങളില്‍ അര്‍ണബിനെതിരെ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് റദ്ദാക്കണെമെന്നാവശ്യപ്പെട്ടായിരുന്നു അര്‍ണബ് സുപ്രിം കോടതിയെ സമീപിച്ചത്. അര്‍ണാബ് ഗോസ്വാമി ഫയല്‍ ചെയ്ത റിട്ട് ഹരജിയില്‍ കേസ് റദ്ദാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം, അറസ്റ്റില്‍ നിന്ന് അര്‍ണബിനുള്ള സംരക്ഷണം മൂന്നാഴ്ച കോടതി നീട്ടി

ജസ്റ്റിസ് ചന്ദ്രചൂഢ്, എംആര്‍ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് ഈ തീരുമാനമെടുത്തത്. അറസ്റ്റില്‍ നിന്ന് അര്‍ണബ് ഗോസ്വാമിയുടെ ഇടക്കാല സംരക്ഷണം മൂന്നാഴ്ച നീട്ടിയ സുപ്രിം കോടതി, മാധ്യമസ്വാതന്ത്ര്യം മൗലിക അവകാശമാണെന്നും എന്നാല്‍ അര്‍ണബിന്റെ പരാമര്‍ശം അതിന്റെ പരിധിയില്‍പ്പെടുന്നതല്ലെന്നും പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ അര്‍ണബിനെതിരേ എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് റദ്ദാക്കണെമെന്നാവശ്യപ്പെട്ടായിരുന്നു അര്‍ണബ് സുപ്രിംകോടതിയെ സമീപിച്ചത്. നേരത്തെ നടന്ന വാദം കേള്‍ക്കലിനിടെ, അര്‍ണബ് ഗോസ്വാമിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ, അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യവും കോടതി തള്ളിയിരിന്നു. അതേസമയം ഈ കേസുകളില്‍ അന്വേഷണം നടത്താനുള്ള അവകാശം പോലിസിനുണ്ടെന്നും അര്‍ണബിന് എഫ്ഐആര്‍ റദ്ദാക്കി കിട്ടണമെങ്കില്‍ ബോംബെ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രിം കോടതി പറഞ്ഞു.


Tags:    

Similar News