എന്‍ഐഎ ഭേദഗതി നിയമം: കേന്ദ്രത്തിന് സുപ്രിം കോടതിയുടെ നോട്ടിസ്

ഇന്ത്യയ്ക്ക് പുറത്ത് ഇന്ത്യക്കാര്‍ക്കെതിരേയും ഇന്ത്യന്‍ ആസ്തികള്‍ക്കെതിരേയും ഉണ്ടാകുന്ന ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങളെ എന്‍ഐഎ നിയമത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരുന്നതാണ് പുതിയ ഭേദഗതി.

Update: 2020-01-20 10:42 GMT

ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സി ഭേദഗതി നിയമത്തിന്റെ സാധുത പരിശോധിക്കാന്‍ സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ കേന്ദ്രത്തിന് സുപ്രിം കോടതിയുടെ നോട്ടിസ്. ഒമര്‍ എം നല്‍കിയ ഹരജിയിലാണ് സുപ്രിം കോടതി നോട്ടിസ് അയച്ചത്.

ജസ്റ്റിസ് രോഹിത് നരിമാന്‍ അധ്യക്ഷനും എസ് രവിന്ദര്‍ ഭട്ട്, അംഗവുമായ ബഞ്ചാണ് കേന്ദ്രത്തിന് നോട്ടിസ് അയച്ചത്. ദേശീയ അന്വേഷണ ഏജന്‍സി ഭേദഗതി നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് ഹരജിക്കാരന്റെ ആവശ്യം. എന്‍ഐഎ ഭേദഗതി നിയമം ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളെ ലംഘിക്കുന്നുവെന്ന് ഹരിജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയ്ക്ക് പുറത്ത് ഇന്ത്യക്കാര്‍ക്കെതിരേയും ഇന്ത്യന്‍ ആസ്തികള്‍ക്കെതിരേയും ഉണ്ടാകുന്ന ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങളെ എന്‍ഐഎ നിയമത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരുന്നതാണ് പുതിയ ഭേദഗതി. 

Tags:    

Similar News