ഇസ്രായേല്‍ സമാധാനത്തിനു തടസ്സമെന്ന് സൗദി

ഇസ്രായേലുമായുള്ള നയതന്ത്രബന്ധം യുഎഇ പുനസ്ഥാപിച്ച പശ്ചാത്തലത്തിലാണ് സൗദി അറേബ്യയുടെ പ്രതികരണം.

Update: 2020-08-19 14:15 GMT

ദമ്മാം: സൗദി അറേബ്യ അറബ് സമൂഹത്തിന്‍െ സാമാധാനത്തിനും സുരക്ഷിതത്വത്തിനും മുന്‍ ഗണന നല്‍കുന്ന രാജ്യമാണെന്ന് സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ വ്യക്തമാക്കി.

ഇസ്രായേല്‍ സമാധാനത്തിന് തടസ്സം നില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഇസ്രായേലുമായുള്ള നയതന്ത്രബന്ധം യുഎഇ പുനസ്ഥാപിച്ച പശ്ചാത്തലത്തിലാണ് സൗദി അറേബ്യയുടെ പ്രതികരണം.


Tags:    

Similar News