സൗദി: കൊവിഡ് ബാധിച്ചു മരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബത്തിന് ഒരു കോടി രൂപ

സ്വകാര്യ ആരോഗ്യമേഖലയിലെ സ്വദേശികളും വിദേശികളുമായ മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കും ആനുകൂല്യം ലഭിക്കും.

Update: 2020-10-28 13:04 GMT

റിയാദ്: സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം റിയാല്‍( ഒരു കോടിയോളം ഇന്ത്യന്‍ രൂപ) ധനസഹായം നല്‍കാന്‍ ഭരണകൂടം തീരുമാനിച്ചു. ചൊവ്വാഴ്ച രാത്രി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്. സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യമേഖലയിലെ സ്വദേശികളും വിദേശികളുമായ മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്കും ആനുകൂല്യം ലഭിക്കും.

Tags: