സമസ്ത മദ്റസാ വാര്‍ഷിക പരീക്ഷകള്‍ മാറ്റിവെച്ചു; പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല

ഗള്‍ഫ് മദ്‌റസകളില്‍ ജൂണ്‍ 1 മുതല്‍ ഓണ്‍ലൈനായി പരീക്ഷ നടത്തും.

Update: 2020-05-15 09:19 GMT

ചേളാരി: സമസ്തയുടെ മദ്റസകളില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നടത്തുന്ന പൊതുപരീക്ഷ ഒഴികെയുള്ള ക്ലാസുകളില്‍ 2020 ജൂണ്‍ 1 മുതല്‍ 8 വരേ തിയ്യതികളില്‍ നടത്താനിരുന്ന വാര്‍ഷിക പരീക്ഷകള്‍ മാറ്റിവെച്ചു.

ലോക്ഡൗണ്‍ സംബന്ധമായി നിലവിലുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്കനുസരിച്ച് സ്‌കൂളുകള്‍ പ്രവര്‍ത്തനമാരംഭിച്ച് രണ്ടാമത്തെ പ്രവൃത്തി ദിവസം മുതല്‍ ഏഴു ദിവസങ്ങളിലായി ജനറല്‍ വാര്‍ഷിക പരീക്ഷയും സ്‌കൂള്‍ വര്‍ഷ വാര്‍ഷിക പരീക്ഷ രണ്ടാമത്തെ പ്രവൃത്തി ദിവസം മുതല്‍ മൂന്നു ദിവസങ്ങളിലുമായിട്ടായിരിക്കും ഇനി നടക്കുകയെന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പരീക്ഷാ കണ്‍വീനര്‍ കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ അറിയിച്ചു. എന്നാല്‍, പൊതുപരീക്ഷ നിശ്ചയിച്ച ദിവസം തന്നെ നടക്കും. ഗള്‍ഫ് മദ്‌റസകളില്‍ ജൂണ്‍ 1 മുതല്‍ ഓണ്‍ലൈനായി പരീക്ഷ നടത്തും. 

Tags: