യുക്രെയ്‌നിലെ കൂടുതല്‍ നഗരങ്ങളില്‍ സുരക്ഷിതപാത; വാര്‍ത്ത സ്ഥിരീകരിച്ച് യുക്രെയ്ന്‍ ഉപപ്രധാനമന്ത്രി

Update: 2022-03-09 10:09 GMT

കീവ്; യുക്രെയ്‌നില്‍ യുദ്ധം തീക്ഷ്ണമായ കൂടുതല്‍ നഗരങ്ങളില്‍ സുരക്ഷിതപാത ഒരുക്കിക്കഴിഞ്ഞതായി ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക്.

എനെര്‍ഹോദര്‍, മരിയുപോള്‍, സപ്പോരിസിയ, സുമി, പോള്‍ട്ടാവ തുടങ്ങിയ നഗരങ്ങളിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് സുരക്ഷിതപാത ഒരുക്കിയിരിക്കുന്നത്. സംഘര്‍ഷമുഖത്ത് കുടുങ്ങിയവരെ പുറത്തെത്തിക്കാനാണ് സുരക്ഷിതപാത ഒരുക്കുന്നത്.

സപ്പോരിസിയയിലേക്ക് താമസക്കാരെ ഒഴിപ്പിക്കാന്‍ ബുധനാഴ്ച സുരക്ഷിതപാതയൊരുക്കുമെന്ന് എനെര്‍ഹോദറിലെ ഉദ്യോഗസ്ഥമേധാവി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വോര്‍സലിലെ താമസക്കാരെ ബുധനാഴ്ച കിവ്‌ലേക്ക് മാറ്റുമെന്ന് ബുച്ചയിലെ പ്രാദേശിക അധികാരികളും പറഞ്ഞിരുന്നു. വോര്‍സലിലെ ഒരു അനാഥമന്ദിരത്തിലെ 55 കുട്ടികളെയും ജീവനക്കാരെയും മാറ്റുന്നതിനാണ് സുരക്ഷിതപാതയൊരുക്കാന്‍ തീരുമാനിച്ചത്.

വെടിനിര്‍ത്തല്‍ താല്‍ക്കാലികമായി പ്രഖ്യാപിച്ച് മാനുഷികപാതയൊരുക്കാനുളള പദ്ധതി ദിവസങ്ങളായി പരിഗണനയിലുണ്ടെങ്കിലും ഉറപ്പ് ലംഘിച്ചുവെന്ന് ഇരുവിഭാഗവും ആരോപിച്ചു.

Tags:    

Similar News