ശബരിമല യുവതി പ്രവേശനം; മാറാത്തതായി ഒന്നുമില്ലെന്ന് എംവി ഗോവിന്ദന്‍

Update: 2026-02-15 06:42 GMT

പാലക്കാട്: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ പറയുന്ന കാര്യം തനിക്ക് പറയാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിശ്വാസികളുടെ താല്‍പ്പര്യവും ജനാധിപത്യവും സംരക്ഷിക്കണം. കോടതി പറഞ്ഞപ്പോഴാണ് യുവതികളെ കയറ്റിയത്. ജനാധിപതൃത്തിന്റെ അന്തസ് സംരക്ഷിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ ശബരിമല വിഷയത്തില്‍ സിപിഎം നിലപാട് മാറുമോയെന്ന ചോദ്യത്തിന് മാറാത്തതായി ഒന്നുമില്ലെന്നായിരുന്നു എംവി ഗോവിന്ദന്റെ മറുപടി.

അതേസമയം, ശബരിമല യുവതി പ്രവേശനത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കെ കഴുകി രക്ഷപ്പെടാനാവില്ലെന്നും സത്യവാങ്മൂലം തിരുത്തണമെന്നും സതീശന്‍ പറഞ്ഞു. യുവതീ പ്രവേശനത്തില്‍ കോണ്‍ഗ്രസിന് എന്നും ഒരേ നിലപാടാണെന്നും അതില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags: