ശബരിമല സ്വര്‍ണക്കൊള്ള; മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ

Update: 2026-01-22 08:51 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുരാരി ബാബുവിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യഹര്‍ജി. കൊല്ലം വിജിലന്‍സ് കോടതിയില്‍ ജാമ്യഹരജികളില്‍ വാദം പൂര്‍ത്തിയായി.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിന് ജാമ്യമില്ല. എന്‍ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. കേസില്‍ ഇടപെടാന്‍ ഇല്ലെന്ന് വ്യക്തമാക്കിയ കോടതി, ദൈവത്തെ കൊള്ളയടിച്ചില്ലേ എന്ന നിരീക്ഷണവും നടത്തി.അതിനിടെ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിയെ കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തേക്കാണ് കസ്റ്റഡിയിലാണ് വിട്ടത്. കേസില്‍ ഉന്നതരെ കേന്ദ്രീകരിച്ചാണ് എസ്ഐടി അന്വേഷണം.

Tags: