ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി

Update: 2026-02-04 07:45 GMT

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് ഹൈക്കോടതി. എസ്‌ഐടിയെ പ്രശംസിച്ചുകൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹരജികള്‍ പരിഗണിക്കെയാണ് പരാമര്‍ശം.പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചതില്‍ ആശങ്കയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രതികള്‍ ആരും രക്ഷപ്പെടില്ല എന്ന് ഹൈക്കോടതി പറഞ്ഞു. ശബരിമലയിലെ സ്വര്‍ണക്കൊള്ള അതിസങ്കീര്‍ണ്ണമായ കേസാണെന്ന് നിരീക്ഷിച്ച കോടതി, എല്ലാ കാര്യങ്ങളും നടക്കുന്നത് കോടതി മേല്‍നോട്ടത്തിലാണെന്നും അല്പം സമയം കൂടെ എസ്ഐടിക്ക് നല്‍കൂവെന്നും ഹരജിക്കാരോട് ആവശ്യപ്പെട്ടു. പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നതില്‍ ആശങ്കയില്ലെന്നും കോടതി വ്യക്തമാക്കി.

Tags: