ശബരിമല സ്വര്‍ണക്കൊള്ള; നിയമസഭയ്ക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

Update: 2026-01-22 09:36 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധിച്ച് നിയമസഭയ്ക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. യൂത്ത് നിരവധി തവണ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് ഒ ജെ ജനീഷ്, അബിന്‍ വര്‍ക്കി എന്നിവരുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടത്തുന്നത്.

പ്രവര്‍ത്തകരോട് പിരിഞ്ഞ് പോകാന്‍ നിര്‍ദേശം നല്‍കിയിട്ടും പിന്മാറാത്തതിനാല്‍ കണ്ണീര്‍ വാതക പ്രയോഗം നടത്തി. ഇതോടെ പലര്‍ക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി. പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ രണ്ട് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു.

Tags: