ശബരിമല: മാംസാഹാരത്തിനും ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചുള്ള പാചകത്തിനും നിരോധനം

തീര്‍ഥാടനത്തോടനുബന്ധിച്ച് പുണ്യം പൂങ്കാവനം പദ്ധതിയുടെ കീഴില്‍ വരുന്ന ളാഹ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളില്‍ പ്ലാസ്റ്റിക്ക് കുപ്പികളും പ്ലാസ്റ്റിക്ക് സഞ്ചികളും ഉപയോഗിക്കുന്നതും പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നതും നിരോധിച്ച് ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവായി.

Update: 2020-10-28 13:40 GMT

പമ്പ: കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന ഇത്തവണത്തെ ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ പാലിക്കേണ്ട നിബന്ധനകള്‍ ജില്ലാ കലക്ടര്‍ പി ബി നൂഹ് പുറത്തിറക്കി. പത്തനംതിട്ട മുതല്‍ പമ്പ വരെയുള്ള വഴിയോരങ്ങള്‍, നിലയ്ക്കല്‍ ബേസ് ക്യാംപിലെ പാര്‍ക്കിംഗ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ വാഹനങ്ങളുടെ സമീപം ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നത് 2005-ലെ ദുരന്തനിവാരണ നിയമപ്രകാരം നിരോധിച്ചു. നിലയ്ക്കല്‍ ബേസ് ക്യാംപ്് മുതല്‍ സന്നിധാനം വരെയുള്ള കടകളില്‍ മാംസാഹാരം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും ഉപയോഗിക്കുന്നതും കേരള പോലീസ് ആക്ടിലെ വകുപ്പ് 80 പ്രകാരം നിരോധിച്ചു.

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ കച്ചവടക്കാര്‍ അമിത വില ഈടാക്കി തീര്‍ഥാടകരെ ചൂഷണം ചെയ്യുന്നത് തടയുന്നതിനായി എല്ലാ ഭക്ഷണശാലകളിലും വിവിധ ഭാഷകളില്‍ വില വിവര പട്ടിക പ്രദര്‍ശിപ്പിക്കുന്നത് നിര്‍ബന്ധമാക്കി. തീര്‍ഥാടനത്തോടനുബന്ധിച്ച് പുണ്യം പൂങ്കാവനം പദ്ധതിയുടെ കീഴില്‍ വരുന്ന ളാഹ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളില്‍ പ്ലാസ്റ്റിക്ക് കുപ്പികളും പ്ലാസ്റ്റിക്ക് സഞ്ചികളും ഉപയോഗിക്കുന്നതും പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നതും നിരോധിച്ച് ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവായി. വടശ്ശേരിക്കര മുതല്‍ പമ്പ വരെയുള്ള സ്ഥലങ്ങളിലെ കടകളില്‍ ജോലിക്കായി എത്തുന്നവര്‍ക്കും മറ്റ് കരാര്‍ ജോലിക്കായി എത്തുന്നവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ്, കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ഹെല്‍ത്ത് കാര്‍ഡ് എന്നിവ നിര്‍ബന്ധമാക്കിയിട്ടുമുണ്ട്.

Tags:    

Similar News