റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം; പരസ്യം ചെയ്യുന്നതില്‍ റഷ്യന്‍ മാധ്യമങ്ങള്‍ക്ക് ഫേസ്ബുക്കില്‍ വിലക്ക്

Update: 2022-02-26 12:52 GMT

മോസ്‌കൊ; യുക്രെയ്‌നിലേക്കുള്ള റഷ്യന്‍ കടന്നുകയറ്റത്തിന്റെ സാഹചര്യത്തിര്‍ ഫേസ് ബുക്ക് റഷ്യന്‍ മാധ്യമങ്ങള്‍ക്ക് തങ്ങളുടെ പ്ലാറ്റ് ഫോമില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഫേസ് ബുക്കില്‍ പരസ്യം ചെയ്ത് അതില്‍നിന്ന് വരുമാനമെടുക്കുന്നത് വിലക്കുമെന്ന് ഫേസ് ബുക്ക് സുരക്ഷാ പോളിസി മേധാവി നഥാനിയേല്‍ ഗ്ലെയിഷറാണ് അറിയിച്ചത്.

റഷ്യയിലെ പ്രധാന നാല് മാധ്യമങ്ങള്‍ക്ക് സാമൂഹികമാധ്യമങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയെന്ന് റഷ്യതന്നെ കഴിഞ്ഞ ദിവസം ഫേസ് ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയെ കുറ്റപ്പെടുത്തിയിരുന്നു. സെസെഡ ടിവി ചാനല്‍, ദി ആര്‍ഐഎ നൊവൊസ്തി ന്യൂസ് ഏജന്‍സി, ലെന്‍ഡ.ആര്‍യു, ഗെസെറ്റ. ആര്‍യു എന്നീ മാധ്യമങ്ങളാണ് കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച പരാതി ഉന്നയിച്ചത്.

ഇത്തരം നിയന്ത്രണങ്ങള്‍ ഫെഡറല്‍ നിയമനുസരിച്ച് കുറ്റകരമാണെന്നും മാധ്യമസ്വാതന്ത്ര്യത്തിനും മനുഷ്യാവകാശത്തിനും എതിരാണെന്നും സര്‍ക്കാര്‍ അറിയിച്ചു.

സാമൂഹികമാധ്യമങ്ങളില്‍ റഷ്യന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കാന്‍ ഐടി, മാധ്യമ നിയന്ത്രണ ബോഡി മെറ്റ പ്ലാറ്റ്‌ഫോമിനെ അറിയിച്ചു.

യുദ്ധസാഹചര്യം കണക്കിലെടുത്ത് പ്രാദേശികമായി ഫേസ് ബുക്ക് നിരീക്ഷകരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

Tags:    

Similar News