മഞ്ചേരിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് നേരെ ആര്‍എസ്എസ് വധശ്രമം

ഇന്ന് രാവിലെ 7.30ന് പാലുമായി സഹോദരിയുടെ വീട്ടിലേക്ക് ബൈക്കില്‍ പാവുകയായിരുന്ന സൈതലവിയെ മഞ്ചേരി പാണ്ടിക്കാട് റോഡിലെ ചെങ്ങണയില്‍ വെച്ച് വാനിലും ബൈക്കിലുമായി പിന്തുടര്‍ന്ന സംഘം തടഞ്ഞുനിര്‍ത്തി കൊടുവാള്‍ കൊണ്ട് വെട്ടുകയായിരുന്നു

Update: 2019-01-05 09:47 GMT

മഞ്ചേരി: മഞ്ചേരി കിഴക്കെതല സ്വദേശിയും എസ്ഡിപിഐ പ്രവര്‍ത്തകനുമായ തോട്ടംപള്ളി സൈതലവിക്ക് നേരെ ആര്‍എസ്എസ് വധശ്രമം. ഇന്ന് രാവിലെ 7.30ന് പാലുമായി സഹോദരിയുടെ വീട്ടിലേക്ക് ബൈക്കില്‍ പാവുകയായിരുന്ന സൈതലവിയെ മഞ്ചേരി പാണ്ടിക്കാട് റോഡിലെ ചെങ്ങണയില്‍ വെച്ച് വാനിലും ബൈക്കിലുമായി പിന്തുടര്‍ന്ന സംഘം തടഞ്ഞുനിര്‍ത്തി കൊടുവാള്‍ കൊണ്ട് വെട്ടുകയായിരുന്നു

ആദ്യവെട്ട് സൈതലവിയുടെ ഹെല്‍മറ്റില്‍ തട്ടിയത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹം ശക്തമായി പ്രതിരോധിക്കുകയും അക്രമികളുടെ കൊടുവാള്‍ പിടിച്ച് വാങ്ങുകയും ചെയ്തു. ഇതോടെ അക്രമി സംഘം ഓടി രക്ഷപ്പെട്ടു. ഇത് മൂന്നാം തവണയാണ് ആര്‍എസ്എസ് സംഘം സൈതലവിയെ ആക്രമിക്കുന്നത്. ഇതിന് മുമ്പുണ്ടായ അക്രമത്തിന് പരാതി കൊടുത്തെങ്കിലും നടപടിയൊന്നും ഉണ്ടാകാത്തതാണ് വീണ്ടും ആക്രമണത്തിന് കാരണമായതെന്ന് എസ്ഡിപിഐ മഞ്ചേരി മണ്ഡലം കമ്മിറ്റി ആരോപിച്ചു. ആര്‍എസ്എസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് നഗരത്തില്‍ പ്രകടനവും നടത്തി.


ആര്‍എസ്എസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ നഗരത്തില്‍ നടത്തിയ പ്രകടനം




 




Tags:    

Similar News