ഒരു കോടിയോളം രൂപയുടെ കുഴല്‍പ്പണം പിടികൂടി; രണ്ടു പേര്‍ അറസ്റ്റില്‍

പാലക്കാട് പാലന്‍കുഴി ഫൈസല്‍ ബാബു, തൃപനച്ചി ദോക്ക്‌മോഡ് ഗണേഷ് എന്നിവരായാണ് പിടിയിലായത്.

Update: 2021-12-18 12:25 GMT

മലപ്പുറം: അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒരു കോടിയോളം രൂപയുടെ കുഴല്‍പ്പണം അരീക്കാട് വാലില്ലാപ്പുഴയില്‍ നിന്ന്പിടികൂടി. ശനിയാഴ്ച രാവിലെ വാഹന പരിശോധനക്കിടെയാണ് വാലില്ലാപ്പുഴയില്‍ നിന്ന് പണം പിടികൂടിയത്. അരീക്കോട് പോലിസ് നടത്തിയ വാഹന പരിശോധനയിലാണ് രേഖകളില്ലാതെ കടത്തിയ 95,98,000 രൂപ പിടികൂടിയത്.

മലപ്പുറം ജില്ല പോലിസ് മേധാവി സുജിത്ദാസ് ഐപിഎസിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാലില്ലാപ്പുഴ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഒരു കോടിയോളം രൂപ വിലവരുന്ന കുഴല്‍പണം പിടികൂടിയത്. ശനിയാഴ്ച രാവിലെ യാണ് വാഹന പരിശോധനക്കിടയില്‍ കുഴല്‍പണം പിടികൂടുന്നത്

അരീക്കോട് ഇന്‍സ്‌പെക്ടര്‍ സി വി ലൈജുമോന്‍, എസ്‌ഐ സി അമ്മദ്, എസ്‌ഐ അബ്ദുല്‍ അസീസ്, എഎസ്‌ഐ രാജശേഖരന്‍, എഎസ്‌ഐ സുഹാന്‍, എസ്‌സിപി ഒ രാഹുലന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് പരിശോധന നടത്തിയത്. അശോക് ലെയ്‌ലന്‍ഡ് വാഹനത്തിന്റെ ഡോറില്‍ സ്ഥാപിച്ച രഹസ്യ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്.

പാലക്കാട് തൃപ്പനച്ചി പാലൻകുഴിയിൽ ഫൈസൽ ബാബു,ദേക്ക മോഡ് സ്വദേശി ഗണേഷ് എന്നിവരായാണ് പിടിയിലായത്. പ്രതികളെ നോട്ടിസ് നല്‍കി വിട്ടയച്ചു. പണം മഞ്ചേരി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്കു കൈമാറി. കൂടുതല്‍ അന്വേഷണത്തിന് ഇഡിക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

Tags: