മോദിയുടെ ഛായാചിത്രം നീക്കം ചെയ്തതിനെ ചൊല്ലി തര്‍ക്കം; 63 ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍ ജില്ലയിലെ വെള്ളല്ലൂര്‍ ടൗണ്‍ പഞ്ചായത്ത് ഓഫിസില്‍ നിന്ന് മോദിയുടെ ഛായചിത്രം നീക്കം ചെയ്തതിനെതിരേയാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്

Update: 2022-04-24 04:35 GMT

കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഛായാചിത്രം പഞ്ചായത്ത് ഓഫിസില്‍ നിന്ന് കൗണ്‍സിലര്‍ നീക്കം ചെയ്തതിനെ ചൊല്ലി പ്രതിഷേധിച്ച 63 ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍.കോയമ്പത്തൂര്‍ ജില്ലയിലെ വെള്ളല്ലൂര്‍ ടൗണ്‍ പഞ്ചായത്ത് ഓഫിസില്‍ നിന്ന് മോദിയുടെ ഛായചിത്രം നീക്കം ചെയ്തതിനെതിരേയാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ സിറ്റി പോലിസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

ശനിയാഴ്ച രാവിലെ 11.30 ഓടെയാണ് വെള്ളല്ലൂര്‍ ബിജെപി മണ്ഡലം പ്രസിഡന്റ് വരദരാജന്റെ നേതൃത്വത്തില്‍ 30 ഓളം വരുന്ന ബിജെപി പ്രവര്‍ത്തകര്‍ ഓഫിസില്‍ ഫോട്ടോ പതിക്കുകയായിരുന്നു. ഫോട്ടോ പതിക്കാന്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ അനുമതി നല്‍കിയെന്നാണ് ഇവര്‍ പറയുന്നത്. ഉച്ചയ്ക്ക് 12.30ഓടെ കൗണ്‍സിലര്‍ കനകരാജ് ഓഫിസിലെത്തി ഫോട്ടോ നീക്കം ചെയ്തു.

ഫോട്ടോ നീക്കം ചെയ്തതിനെ തുടര്‍ന്ന് ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് കെ വസന്തരാജന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ ഓഫിസിനു മുന്നില്‍ തടിച്ചുകൂടി കൗണ്‍സിലര്‍ക്കെതിരേ മുദ്രാവാക്യം വിളിച്ചു.പോലിസെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് കനകരാജ് വിജയിച്ചതെങ്കിലും ഭരണകക്ഷിയായ ഡിഎംകെ അദ്ദേഹത്തെ പിന്തുണച്ചിരുന്നു.കനകരാജിനെതിരേ പ്രാദേശിക ബിജെപി അംഗങ്ങള്‍ പോത്തനൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

Tags:    

Similar News