തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനും ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനുമായിരുന്ന റോസ്കോട്ട് കൃഷ്ണപ്പിള്ള അന്തരിച്ചു. 93 വയസ്സായിരുന്നു. തിരുവനന്തപുരത്ത് ചൊവ്വാഴ്ചയായിരുന്നു അന്ത്യം.
സിവി രാമന്‍പിള്ളയുടെ മകള്‍ ഗൗരിയമ്മയുടെയും പത്രപ്രവര്ത്തകന് എ ആര് പിള്ളയുടെയും മകനാണ്. ഡല്‍ഹി ആള് ഇന്ത്യ റേഡിയോവില്‍ മലയാള വിഭാഗം എഡിറ്ററായിരുന്നു.
യോജന മലയാളം പതിപ്പിന്റെ ആദ്യ പത്രാധിപരായിരുന്നു. കേരള സര്‍വ്വകലാശാലാ സെനറ്റിലും കേരള സാഹിത്യ അക്കാദമിയിലും അംഗമായിരുന്നു.
ഭാര്യ കെ ആര് ഹേമകുമാരി.
മക്കള്‍: രാധിക പിള്ളി, ദേവകി പിളള, ഗിരീഷ് ചന്ദ്രന്.
മരുമക്കള്‍: കെ എസ് ആര് മേനോന്, മനോജ് കുമാര്‍, ദേബോറ.