റേഷന്‍ കടയിലെ മോഷണ നാടകം: കടയുടമ അറസ്റ്റില്‍

വെള്ളമുണ്ട മൊതക്കര മൂന്നാം നമ്പര്‍ റേഷന്‍ കടയുടമ വി അഷ്‌റഫിനെയാണ് വെള്ളമുണ്ട പോലിസ് അറസ്റ്റ് ചെയ്തത്.

Update: 2020-02-17 10:37 GMT

കല്‍പറ്റ: റേഷന്‍ സാധനങ്ങള്‍ മോഷണം. കേസിനൊടുവില്‍ റേഷന്‍ ഷോപ്പുടമ പോലിസ് അറസ്റ്റില്‍. വെള്ളമുണ്ട മൊതക്കര മൂന്നാം നമ്പര്‍ റേഷന്‍ കടയുടമ വി അഷ്‌റഫിനെയാണ് വെള്ളമുണ്ട പോലിസ് അറസ്റ്റ് ചെയ്തത്. റേഷന്‍ സാധനങ്ങള്‍ മോഷണം പോയെന്ന് അഷ്‌റഫ് നല്‍കിയ പരാതിയില്‍ അന്വേഷണത്തിനൊടുവിലാണ് കടയുടമയായ അഷ്‌റഫ് തന്നെ അറസ്റ്റിലായത് .

മൊതക്കരയിലെ റേഷന്‍ കടയില്‍ നിന്നും 257 ചാക്ക് മോഷണം പോയെന്നായിരുന്നു പരാതി. പരാതിക്കാരനായ റേഷന്‍ കട ലൈസന്‍സിക്കെതിരെ പോലിസ് കേസെടുത്തിരുന്നു. കടയുടമ വാഴയില്‍ അഷ്‌റഫ് നല്‍കിയ പരാതി വ്യാജമാണെന്നും പരാതിയില്‍ പറഞ്ഞത് പ്രകാരം മോഷണം നടന്നിട്ടില്ലെന്നും പോലീസ് കണ്ടെത്തി.

കഴിഞ്ഞ കുറച്ച് മാസങ്ങളായി റേഷന്‍ സാധനങ്ങള്‍ മറിച്ച് വിറ്റതിലൂടെയുണ്ടായ സ്‌റ്റോക്കിലെ കുറവ് മറച്ചുവെക്കുന്നതിനായി ഇയാളുണ്ടാക്കിയ വ്യാജ മോഷണ നാടകമാണെന്നും അന്വേഷണ സംഘം കണ്ടെത്തി. കടയുടമ തന്നെ പൂട്ട് പൊട്ടിച്ച് മോഷണം നടന്നതായി പോലിസിലും നാട്ടുകാരെയും അറിയിക്കുകയായിരുന്നു. കടപരിശോധനക്കെത്തിയ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥനെ കബളിപ്പിക്കാനും ഇയാള്‍ ശ്രമിച്ചു.


Tags:    

Similar News