വടകരയില്‍ ഒരുമിച്ച് വേദി പങ്കിടാതെ യുഡിഎഫിന് ആര്‍എംപി പിന്തുണ

ദേശീയ തലത്തില്‍ ആര്‍എംപിഐയുടെ നിലപാടിനു വിരുദ്ധമായാണ് വടകരയിലെ നിലപാട്. കോണ്‍ഗ്രസുമായി സഖ്യപ്പെടാതെ ബിജെപിയെ ചെറുക്കുകയെന്നതാണ് പാര്‍ട്ടി നയം.

Update: 2019-03-17 16:57 GMT

വടകര: പി ജയരാജന്റെ പരാജയം ഉറപ്പു വരുത്തുക എന്ന ഏക ലക്ഷ്യത്തോടെ വടകരയില്‍ യുഡിഎഫിന് ആര്‍എംപിഐയുടെ നിരുപാധിക പിന്തുണ. അതേസമയം, പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ യുഡിഎഫിനൊപ്പം വേദി പങ്കിടില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. ദേശീയ തലത്തില്‍ ആര്‍എംപിഐയുടെ നിലപാടിനു വിരുദ്ധമായാണ് വടകരയിലെ നിലപാട്. കോണ്‍ഗ്രസുമായി സഖ്യപ്പെടാതെ ബിജെപിയെ ചെറുക്കുകയെന്നതാണ് പാര്‍ട്ടി നയം.

എന്നാല്‍, വടകരയിലെ ഇത്തവണത്തെ സവിശേഷ സാഹചര്യം പരിഗണിച്ചാണ് യുഡിഎഫിനെ പിന്തുണക്കാന്‍ തീയുമാനിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു. വടകരയില്‍ കൊലപാതക രാഷ്ട്രീയത്തിന്റെ വക്താവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്ന് സെക്രട്ടറി എന്‍ വേണു പറഞ്ഞു. ആര്‍എംപി സ്ഥാപക നേതാവിനെ വധിക്കാന്‍ ആസൂത്രണവും ഏകോപനവും നിര്‍വ്വഹിച്ചയാളാണ് സിപിഎം സ്ഥാനാര്‍ഥി. ആ സ്ഥാനാര്‍ഥിയുടെ പരാജയം ഉറപ്പു വരുത്തേണ്ടതുണ്ട്. ആര്‍എംപി കേരളത്തില്‍ ഇത്തവണ മല്‍സരിക്കുന്നില്ലെന്നും മത നിരപേക്ഷ മൂല്യങ്ങളും അക്രമ രാഷ്ട്രീയത്തിനെതിരായ നിലപാടുകളും ഉയര്‍ത്തിപ്പിടിക്കുന്നവരെ പിന്തുണക്കുമെന്നും വേണു അറിയിച്ചു.

Tags:    

Similar News