ബീഹാറില്‍ ആര്‍ജെഡി നേതാവ് വെടിയേറ്റ് മരിച്ചു

Update: 2019-01-24 10:57 GMT

പട്‌ന: അജ്ഞാതന്റെ വെടിയേറ്റ് ബിഹാറില്‍ ആര്‍ജെഡി നേതാവ് കൊല്ലപ്പെട്ടു. രാഷ്ട്രീയ ജനതാദള്‍ നേതാവ് രഘുവീര്‍ റായിയാണ് തന്റെ വീടിനുസമീപം വെടിയേറ്റ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ബീഹാറിലെ സമസ്തിപൂരിലാണ് സംഭവം. രാവിലെ പ്രഭാതസവാരിക്കിറങ്ങിയ റായിക്കുനേരെ ബെക്കിലെത്തിയ സംഘത്തിലൊരാള്‍ വെടിവയ്ക്കുകയായിരുന്നു വെന്ന് ജില്ലാ പോലിസ് മേധാവി ഹര്‍പരീത് കൗര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ സമസ്തിപുര്‍-ദര്‍ബ്ഗംഗ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.

Tags: