ഉത്തരാഖണ്ഡിലെ റിസോര്‍ട്ടില്‍ ജീവനക്കാരിയെ കൊലപ്പെടുത്തി; ബിജെപി മന്ത്രിയുടെ മകന്‍ അറസ്റ്റില്‍

Update: 2022-09-23 17:50 GMT

ഹരിദ്വാര്‍: പൗരി ജില്ലയിലെ ഋഷികേശിനടുത്തുള്ള റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന 19 കാരിയെ കൊലപ്പെടുത്തിയ കേസില്‍ മുതിര്‍ന്ന ബിജെപി നേതാവ് വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യ അറസ്റ്റില്‍. തിങ്കളാഴ്ച മുതല്‍ റിസപ്ഷനിസ്റ്റിനെ കാണാതില്ലെന്ന പരാതി വീട്ടുകാര്‍ക്കൊപ്പം ഇയാളും നല്‍കിയിരുന്നു. രണ്ട് ജീവനക്കാരുടെ സഹായത്തോടെയാണ് കൊല് നടന്നതെന്ന് പോലിസ് പറഞ്ഞു. കൊലപാതകത്തിനു സാഹയിച്ച രണ്ട്‌പേരും അറസ്റ്റിലായിട്ടുണ്ട്.

പുല്‍കിത് ആര്യയുടെ പങ്കിനെക്കുറിച്ച് കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബം നേരത്തെത്തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. റിസോര്‍ട്ടിന് സമീപമുള്ള കനാലില്‍ തിരച്ചില്‍ തുടരുകയാണ് .

ഭരണകക്ഷി നേതാവിന്റെ മകന്‍ പ്രതിയായതിനാല്‍ പോലിസ് അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ഈ വാര്‍ത്ത ഇന്നലെ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലിസ് അന്വേഷണത്തിന്റെ വേഗം വര്‍ധിപ്പിച്ചു. പ്രതിയുടെ പിതാവ് വിനോദ് ആര്യ നിലവില്‍ സര്‍ക്കാരില്‍ വകുപ്പില്ലാ മന്ത്രിയാണ്.

വിനോദ് ആര്യ ഉത്തരാഖണ്ഡ് മതി കലാ ബോര്‍ഡിന്റെ ചെയര്‍പേഴ്‌സനായിരുന്നു. പുല്‍കിതിന്റെ സഹോദരന്‍ അങ്കിത് ആര്യയും ബിജെപി നേതാവാണ്.

വനന്ത്ര എന്ന ഈ റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന പ്രദേശം റവന്യുവകുപ്പിന്റെ പരിധിയിലാണ്. ഇത്തരം പ്രദേശങ്ങളില്‍ ലാന്‍ഡ് റവന്യൂ ഉദ്യോഗസ്ഥരുടെ മുന്‍കയ്യിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. കാണാതായ ആളുടെ എഫ്‌ഐആര്‍, റിസോര്‍ട്ട് ഉടമ തന്നെയാണ് ഫയല്‍ ചെയ്തത്. ഋഷികേശില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെയാണ് റിസോര്‍ട്ട്.

Tags:    

Similar News