സാമ്പത്തിക സംവരണത്തിനെതിരായ സംവരണ മതില്‍: ഐക്യ ദാര്‍ഢ്യവുമായി സോഷ്യല്‍ ഫോറം

പ്രവാസലോകത്ത് സംവരണ വിഷയത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറം തുടക്കം കുറിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Update: 2019-02-04 15:03 GMT

ദമ്മാം: മുന്നാക്കക്കാര്‍ക്ക് സാമ്പത്തിക സംവരണം നടപ്പിലാക്കി അവര്‍ണനു അധികാരം നിഷേധിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരേ എസ്ഡിപിഐ നടത്തുന്ന സംവരണ മതിലിനു ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരളം ഘടകം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സ്വാതന്ത്ര്യം കിട്ടി ഏഴു പതിറ്റാണ്ടിനു ശേഷവും മുസ്ലിംകള്‍ അടക്കമുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ഉദ്യോഗ മണ്ഡലങ്ങളില്‍ നാളിതുവരെയായിട്ടും ലഭിച്ചിട്ടില്ല. മണ്ഡല്‍ കമ്മീഷന്‍ മുതല്‍ സച്ചാര്‍ കമ്മിറ്റി വരെ കണ്ടെത്തി ശുപാര്‍ശ ചെയ്ത അവകാങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്രത്തിലും കേരളത്തിലും മാറി വന്ന ഇടത് വലത് സര്‍ക്കാരുകളും ബിജെപിയും ശ്രമിച്ചിട്ടില്ല. 80 ശതമാനത്തിലധികം വരുന്ന പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട പ്രാധിനിധ്യം ലഭിച്ചിട്ടില്ലെന്നിരിക്കെയാണ് മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തി കീഴാള വിഭാഗത്തെ വഞ്ചിച്ചിരിക്കുന്നത്. ഇതിനെതിരേ മുഴുവന്‍ പിന്നാക്ക ജനവിഭാങ്ങങ്ങളും ജനാതിപത്യ മതേതര വിശ്വാസികളും സമര പരിപാടികളുമായി രംഗത്തിറങ്ങണമെന്നും പ്രവാസലോകത്ത് സംവരണ വിഷയത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറം തുടക്കം കുറിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ദമ്മാം റോസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന സമിതിയോഗത്തില്‍ പ്രസിഡന്റ് നാസര്‍ കൊടുവള്ളി അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി അംഗം അബ്ദുല്‍ സലാം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മുബാറക്ക് പൊയില്‍ തൊടി, സെക്രട്ടറി അന്‍സാര്‍ കോട്ടയം സംസാരിച്ചു

Tags:    

Similar News