2024-25 അധ്യയനവര്‍ഷം രാജ്യത്താകെ ഒരുകോടിയിലേറെ അധ്യാപകരുണ്ടായിരുന്നെന്ന് റിപോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്താദ്യമായി ഒരധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ അധ്യാപകരുടെ എണ്ണം ഒരുകോടി കടന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ റിപോര്‍ട്ട്. 2024-25 അധ്യയനവര്‍ഷത്തെ കണക്കുകളിലാണ് രാജ്യത്താകെ ഒരുകോടിയിലേറെ അധ്യാപകരുണ്ടായിരുന്നെന്ന് വിവരം. ദേശീയതലത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസവിവരങ്ങള്‍ സൂക്ഷിക്കാനുള്ള യൂണിഫൈഡ് ഡിസ്ട്രിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എജുക്കേഷന്‍ (യുഡിഐഎസ്ഇ) പ്ലസിലെ കണക്കുകള്‍ അടിസ്ഥാനമാക്കിയുള്ളതാണ് റിപോര്‍ട്ട്.
2014 നെ അപേക്ഷിച്ച് ഇപ്പോള്‍ വനിതാ അധ്യാപകരുടെ എണ്ണവും പുരുഷ അധ്യാപകരേക്കാള്‍ വളരെ കൂടുതലാണ്. 2014 മുതല്‍ 51.36 ലക്ഷം അധ്യാപകരെ നിയമിച്ചു, അതില്‍ 61 ശതമാനം സ്ത്രീകളാണ്. നിലവില്‍ 46.41 പുരുഷ അധ്യാപകരുമായി താരതമ്യപ്പെടുത്തുമ്പോള്‍ 54.81 ലക്ഷം വനിതാ അധ്യാപകരുണ്ട്.രാജ്യത്തുടനീളമുള്ള സ്‌കൂള്‍ വിദ്യാഭ്യാസ ഡാറ്റ ശേഖരിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം പരിപാലിക്കുന്ന ഒരു ഡാറ്റാ അഗ്രഗേഷന്‍ പ്ലാറ്റ്‌ഫോമാണ് ഡഉകടഋ പ്ലസ്. കഴിഞ്ഞ വര്‍ഷം 98 ലക്ഷത്തില്‍ നിന്ന് 202223 ല്‍ 94.8 ലക്ഷത്തില്‍ നിന്ന് മൊത്തം അധ്യാപകരുടെ എണ്ണം 1.01 കോടിയായി ഉയര്‍ന്നു.
ഈ വളര്‍ച്ചയെ 'സ്‌കൂള്‍ വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു സുപ്രധാന നേട്ടം' എന്നാണ് മന്ത്രാലയം വിശേഷിപ്പിച്ചത്, ഇത് വിദ്യാര്‍ഥി-അധ്യാപക അനുപാതം നേരിട്ട് ശക്തിപ്പെടുത്തുകയും അധ്യാപക ലഭ്യതയിലെ പ്രാദേശിക അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നുവെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.