കൊവിഡ് രോഗബാധയുടെ ലക്ഷണങ്ങളില്‍ ചെങ്കണ്ണും

Update: 2020-07-28 05:34 GMT

ന്യൂഡല്‍ഹി: കൊവിഡ് രോഗബാധയുടെ സാധാരണ ലക്ഷണങ്ങള്‍ പനിയും വരണ്ട ചുമയും തളര്‍ച്ചയും മറ്റുമാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. തലവേദനയും ഗന്ധം, രുചി എന്നിവ നഷ്ടപ്പെടലാണ് ഈ അടുത്ത നാളുകളില്‍ ശാസ്ത്രം കണ്ടെത്തിയ മറ്റ് ചില ലക്ഷണങ്ങള്‍. എന്നാല്‍ കൊവിഡ് ബാധയെ കുറിച്ച് പഠിച്ച നേതൃരോഗവിദഗ്ധര്‍ മറ്റൊരു സാധ്യതയിലേക്ക് കൂടി വിരല്‍ ചൂണ്ടുന്നു. കണ്ണുകള്‍ ചുവന്ന് വീര്‍ത്ത് നീരൊഴുകുന്ന ചെങ്കണ്ണും കൊവിഡ് ലക്ഷണമാവാമെന്ന നിഗമനത്തിലാണ് ഇതേ കുറിച്ച് പഠിച്ച നേതൃരോഗവിദഗ്ധര്‍ എത്തിച്ചേര്‍ന്നത്. അമേരിക്കന്‍ അക്കാദമി ഓഫ് ഒപ്താല്‍പോളജിസ്റ്റില്‍ ഇതുസംബന്ധിച്ച ചില പഠനങ്ങള്‍ നടത്തിയിരുന്നു. ജൂണ്‍ മുതല്‍ കാനഡയിലും ചില ഗവേഷണങ്ങള്‍ നടന്നു. ഇതേ കുറിച്ച് കനേഡിയന്‍ ജേര്‍ണല്‍ ഓഫ് ഒപ്താല്‍മോളജിയില്‍ ഒരു പ്രബന്ധവും പ്രസിദ്ധീകരിച്ചു. ദ്വിതീയ ലക്ഷണമെന്ന നിലയിലാണ് ഗവേഷകര്‍ ചെങ്കണ്ണിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10-15 ശതമാനം പേരിലാണ് ഈ ലക്ഷണങ്ങള്‍ കാണുന്നത്.

വായും മൂക്കും പോലെ ഗൗരവമായി പരിഗണിക്കേണ്ട ഒരു ഭാഗമാണ് കണ്ണും. പുറത്തുപോകുമ്പോള്‍ കണ്ണില്‍ കണ്ണട വയ്ക്കുന്നത് നന്നായിരിക്കുമെന്നാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്. കോണ്‍ടാക്റ്റ് ലെന്‍സ് ഉപയോഗിക്കുന്നവര്‍ സാധാരണ കണ്ണടയിലേക്ക് മാറുക, സണ്‍ഗ്ലാസ് വയ്ക്കുക, കൈകള്‍ ഉപയോഗിച്ച് കണ്ണുകള്‍ തുടക്കാരിതിക്കുക-അങ്ങനെ പോകുന്നു നിര്‍ദേശങ്ങള്‍.

കൊവിഡ് കാലത്ത് സ്‌ക്രീന്‍ ഉപയോഗം കൂടുന്നതുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള സ്‌നേഹദ്രവങ്ങളില്‍ കണ്ണില്‍ ഉപയോഗിക്കണമെന്നും നിര്‍ദേശിച്ചിരിക്കുന്നു. 

Tags:    

Similar News