ജലനിരപ്പ് ഉയരുന്നു; 10 ഡാമുകളിൽ റെഡ് അലേർട്ട്

Update: 2025-10-25 07:57 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി വര്‍ധിക്കുന്നു.ഇതിനെതുടര്‍ന്ന് വിവിധ നദികളിലും ഡാമുകളിലും ജലസേചന വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

ജലനിരപ്പ് ക്രമാനുഗതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് 10 ഡാമുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ 3 ഡാമുകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള അഞ്ചുഡാമുകളിലും തിരുവനന്തപുരം നെയ്യാര്‍ ഡാമിലും പാലക്കാട്ടെ നാലു ഡാമുകളിലുമാണ് അതീവ ജാഗ്രതാ നിര്‍ദേശം നിലവിലുള്ളത്.

നിലവിലെ സാഹചര്യത്തില്‍ നദികളില്‍ ഇറങ്ങുകയോ മുറിച്ചുകടക്കുകയോ പാടില്ലെന്നും നദീതീരങ്ങളോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. പ്രളയസാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ച് സുരക്ഷിതയിടങ്ങളിലേക്ക് നീക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Tags: