ബ്രിട്ടനില്‍ പ്രതിദിന കൊവിഡ് ബാധയില്‍ റെക്കോര്‍ഡ് വര്‍ധന; ഇന്ന് 88,376 പേര്‍ക്ക് കൊവിഡ്

Update: 2021-12-16 17:49 GMT

ലണ്ടന്‍: ബ്രിട്ടനില്‍ കൊവിഡ് പ്രതിദിന കൊവിഡ് ബാധ വര്‍ധിക്കുന്നതായി ഇംഗ്ലണ്ട് ചീഫ് മെഡിക്കല്‍ ഓഫിസര്‍. ഒമിക്രോണിന്റെ സാഹചര്യത്തില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് കൊവിഡ് വ്യാപനം റെക്കോര്‍ഡ് ഉയരത്തിലെത്തുന്നത്.

മഹാമാരിയുടെ മൂര്‍ദ്ധന്യത്തില്‍ ബ്രിട്ടനില്‍ ആകെ 11.1 ദശലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 146 പേര്‍ ഇന്ന് മരിച്ചു. ആകെ മരണം 147000 ആയി.

രോഗവ്യാപനം വര്‍ധിച്ചതോടെ ആരോഗ്യ സേവന രംഗത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. ഒമിക്രോണ്‍ രോഗബാധ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് അപകടം കുറവാണെന്ന് പറയുന്നുണ്ടെങ്കിലും ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. 

Tags:    

Similar News