എസ്ഡിപിഐയിലേക്ക് വന്നവര്‍ക്ക് സ്വീകരണം നല്‍കി

Update: 2021-01-08 17:54 GMT

പരപ്പനങ്ങാടി: വിവിധ പാര്‍ട്ടികളില്‍ നിന്നും രാജിവച്ച് എസിഡിപിഐയിലേക്ക് വന്നവര്‍ക്ക് സ്വീകരണം നല്‍കി. പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ സംഘടിപ്പിച്ച അനുമോദന കണ്‍വെന്‍ഷന്‍ ജില്ലാ ഭാരവാഹി അക്കര സൈതലവി ഹാജി ഉദ്ഘാടനം ചെയ്തു. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും പതിമടങ്ങ് ജനപിന്തുണയും, പ്രാതിനിധ്യവുമാണ് എസ്ഡിപിഐക്ക് ലഭിച്ചികൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി, സിക്രട്ടറി ഉസ്മാന്‍ ഹാജി, മണ്ഡലം നേതാക്കളായ സി നൗഫല്‍, കെ സിദ്ധീഖ്, പി അക്ബര്‍, യാസര്‍ അറഫാത്ത് സംസാരിച്ചു.




Tags:    

Similar News