രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ കേരള ഹിമാചല്‍പ്രദേശ് മല്‍സരം നാളെ ആരംഭിക്കും
അംതാറിലെ അടല്‍ ബിഹാരി വാജ്പേയി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാവിലെ 9.30ന് മല്‍സരം ആരംഭിക്കും. പ്രാഥമിക റൗണ്ടിലെ കേരളത്തിന്റെ അവസാന മല്‍സരമാണിത്.
കൊച്ചി: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ കേരള- ഹിമാചല്‍പ്രദേശ് മല്‍സരം നാളെ ആരംഭിക്കും. അംതാറിലെ അടല്‍ ബിഹാരി വാജ്പേയി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാവിലെ 9.30ന് മല്‍സരം ആരംഭിക്കും. പ്രാഥമിക റൗണ്ടിലെ കേരളത്തിന്റെ അവസാന മല്‍സരമാണിത്. ഗ്രൂപ്പ് എ ബിയില്‍ 7 മല്‍സരങ്ങളില്‍നിന്നായി 20 പോയിന്റോടെ എട്ടാം സ്ഥാനത്താണ് കേരളം. 22 പോയിന്റോടെ ഹിമാചല്‍ ആറാം സ്ഥാനത്താണുള്ളത്.
കേരള ടീം അംഗങ്ങള്‍: സച്ചിന് ബേബി (ക്യാപ്റ്റന്‍), ജലജ് സക്സേന, അരുണ്‍ കാര്‍ത്തിക്, മുഹമ്മദ് അസറുദ്ദീന്, സഞ്ജു വിശ്വനാഥ്, റോഹന്‍ പ്രേം, വി എ ജഗദീഷ്, അക്ഷയ് ചന്ദ്രന്, വിഷ്ണു വിനോദ്, സിജോമോന്‍ ജോസഫ്, സന്ദീപ് എസ് വാര്യര്‍, എം ഡി നിധീഷ്, ബേസില്‍ തമ്പി, പി രാഹുല്‍, വിനൂപ് എസ് മനോഹരന്, അഭിഷേക് മോഹന്‍, കെ മോനിഷ്.