കര്‍ഷക പ്രക്ഷോഭക്കാര്‍ക്ക് മദ്യം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ്: രൂക്ഷ വിമര്‍ശനവുമായി രാകേഷ് ടികായത്ത്

Update: 2021-02-16 01:58 GMT
ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം പുനരുജ്ജീവിപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് പണവും മദ്യവും സംഭാവന ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് നടത്തിയ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്. ഇത്തരക്കാര്‍ക്ക് കര്‍ഷക സമരവുമായി ഒരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.


ഹരിയാന കോണ്‍ഗ്രസ് നേതാവ് വിദ്യ റാണി ആണ് കര്‍ഷകരുടെ പ്രക്ഷോഭം മറ്റൊരു വിധത്തില്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് ഞായറാഴ്ച ജിന്ദില്‍ നടന്ന ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ പറഞ്ഞത്. പണം, പച്ചക്കറി, നെയ്യ്, മദ്യം എന്നിവ സംഭാവന ചെയ്യണം. എല്ലാ തരക്കാരും പ്രക്ഷോഭത്തിലുണ്ട്. അവര്‍ക്കു വേണ്ട കാര്യങ്ങള്‍ നല്‍കണം എന്നായിരുന്നു വിദ്യ റാണിയുടെ വാക്കുകള്‍.


'ഇവിടെ മദ്യത്തിന്റെ ഉപയോഗം എന്താണ്? എന്തുകൊണ്ടാണ് അവര്‍ ഇത്തരം അഭിപ്രായങ്ങള്‍ പറയുന്നതെന്ന് എനിക്കറിയില്ല. പ്രസ്ഥാനവുമായി എന്തെങ്കിലും ബന്ധമുണ്ടായിരിക്കണം. അത് തെറ്റാണ്, ചെയ്യാന്‍ പാടില്ല.' എന്നായിരുന്നു രാകേഷ് ടികായത്തിന്റെ പ്രതികരണം.






Tags:    

Similar News