പൗരത്വ നിയമത്തിനെതിരേ ഇന്ന് കോണ്‍ഗ്രസ്സിന്റെ രാജ്ഭവന്‍ മാര്‍ച്ച്

കോണ്‍ഗ്രസ് നേതാക്കള്‍, എംഎല്‍എമാര്‍, എംപിമാര്‍, തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കും. രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമാണ് കേരളത്തിലെയും പ്രതിഷേധം.

Update: 2019-12-28 02:37 GMT

തിരുവനന്തപുരം: കെപിസിസിയുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഇന്ന് തിരുവനന്തപുരത്ത് രാജ്ഭവന്‍ മാര്‍ച്ച്. രാവിലെ 10 മണിക്കാണ് പാളയം രക്ഷസാക്ഷി മണ്ഡപത്തില്‍ നിന്ന് റാലി ആരംഭിക്കുക. തുടര്‍ന്ന് രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. രാജ്ഭവനു മുന്നില്‍ പി ചിദംബരം പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യും.

കോണ്‍ഗ്രസ് നേതാക്കള്‍, എംഎല്‍എമാര്‍, എംപിമാര്‍, തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കും. രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമാണ് കേരളത്തിലെയും പ്രതിഷേധം.

ഇന്ന് കോണ്‍ഗ്രസ്സിന്റെ സ്ഥാപക ദിനമാണ്. സ്ഥാപക ദിനത്തെ പ്രതിഷേധത്തിന്റെ ദിനമാക്കി മാറ്റാനാണ് കോണ്‍ഗ്രസ്സിന്റെ പദ്ധതി. ഭരണഘടനയെ സംരക്ഷിക്കുക, ഇന്ത്യയെ സംരക്ഷിക്കുക എന്നതാണ് പൊതു മുദ്രാവാക്യം.

പരിപാടിയുടെ ഭാഗമായി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ന്യൂഡല്‍ഹിയിലെ എഐസിസി ആസ്ഥാനത്ത് പാര്‍ട്ടി പതാക ഉയര്‍ത്തും. മുന്‍ കോണ്‍ഗ്രസ് നേതാവ് രാജീവ് ഗാന്ധി അസമിലെ ഗുവാഹത്തിയില്‍ റാലിയെ അഭിസംബോധന ചെയ്യും. പൗരത്വ ഭേദഗതി നിയമമായിരിക്കും പ്രതിഷേധങ്ങളുടെ മുഖ്യപ്രമേയം.


Tags:    

Similar News