രാജസ്ഥാനില്‍ ആനകള്‍ക്കും കൊവിഡ് പരിശോധന

ആനകളുടെ രക്തമെടുക്കല്‍ പ്രയാസമായതിനാല്‍ തുമ്പിക്കൈയിലെ സ്രവം, ഉമിനീര്‍, മൂത്രം, എന്നിവ ശേഖരിച്ചു. ഇവയുടെ കൊവിഡ് പരിശോധനാ ഫലം 7 മുതല്‍ പത്ത് ദിവസത്തിനകം ലഭിക്കും.

Update: 2020-06-13 17:10 GMT

ജയ്പൂര്‍: രാജ്യത്താദ്യമായി ആനകളുടെ കൊവിഡ് പരിശോധന രാജസ്ഥാനില്‍ നടത്തി. ജയ്പൂരില്‍ നടത്തിയ കൊവിഡ് പരിശോധനയില്‍ 110 ആനകളെ എത്തിച്ചു. സാമൂഹിക അകലം പാലിച്ച് വരിയായി നിര്‍ത്തിയാണ് അനകളെ പരിശോധിച്ചത്. മൂന്നു വെറ്റിനറി ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കി.


ആനകളുടെ രക്തമെടുക്കല്‍ പ്രയാസമായതിനാല്‍ തുമ്പിക്കൈയിലെ സ്രവം, ഉമിനീര്‍, മൂത്രം, എന്നിവ ശേഖരിച്ചു. ഇവയുടെ കൊവിഡ് പരിശോധനാ ഫലം 7 മുതല്‍ പത്ത് ദിവസത്തിനകം ലഭിക്കും. ജയ്പൂരിനടുത്തുള്ള ആനകളുടെ ഗ്രാമം എന്നറിയപ്പെടുന്ന ഹാഥി ഗാഓണില്‍ നിന്നാണ ഏറ്റവുമധികം ആനകളെ പരിശോധിക്കാനെത്തിച്ചത്. പരിശോയുമായി സഹകരിച്ച് എല്ലാ ആനകള്‍ക്കും തണ്ണിമത്തന്‍ നല്‍കിയാണ് യാത്രയാക്കിയത്. ആനകളില്‍ നിന്നും എടുത്ത സ്രവം ഇന്ത്യന്‍ വെറ്റിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുമെന്ന് സീനിയര്‍ വെറ്റിനറി സര്‍ജന്‍ അരവിന്ദ് മാത്തൂര്‍ അറിയിച്ചു.




Tags:    

Similar News