പട്ടികളെ വളര്‍ത്തുന്നത് മുതലാളിത്വ രീതി: ഇറച്ചിയാക്കാന്‍ കൊടുക്കണമെന്ന് ഉത്തര കൊറിയ

ആളുകള്‍ വളര്‍ത്തുമൃഗങ്ങളെ സ്വന്തമാക്കി പരിപാലിക്കുന്നത് നിലവിലെ നിയമത്തിന് എതിരാണെന്ന് കിം ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു.

Update: 2020-08-18 15:01 GMT

പ്യോംങ്‌യാങ്: മുതലാളിത്തത്തിന്റെ അടയാളമായാണ് പട്ടികളെ വളര്‍ത്തുന്നതെന്നും രാജ്യത്തെ ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ പട്ടികളെ റസ്റ്റോറന്റിലേക്ക് ഇറച്ചിക്കായി നല്‍കണമെന്നും ഉത്തരകൊറിയന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. രാജ്യത്തെ ഭക്ഷ്യക്ഷാമം നേരിടുന്നതിന് ആവശ്യമെങ്കില്‍ വളര്‍ത്തുപട്ടികളെ പിടിച്ചെടുക്കുമെന്നും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ പ്രഖ്യാപിച്ചു.

ആളുകള്‍ വളര്‍ത്തുമൃഗങ്ങളെ സ്വന്തമാക്കി പരിപാലിക്കുന്നത് നിലവിലെ നിയമത്തിന് എതിരാണെന്ന് കിം ജൂലൈയില്‍ പ്രഖ്യാപിച്ചിരുന്നു.ബൂര്‍ഷ്വാസികളുടെ മോശം രീതിയാണ് വീടുകളില്‍ പട്ടികളെ വളര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വീട്ടില്‍ പട്ടികളെ വളര്‍ത്തുന്ന ഉടമസ്ഥരെ തിരിച്ചറിഞ്ഞ ശേഷം അവരോട് പട്ടികളെ വിട്ടുകൊടുക്കാന്‍ ആദ്യം ആവശ്യപ്പെടും. പട്ടികളെ തരാന്‍ ആദ്യം ഉടമസ്ഥരെ നിര്‍ബന്ധിക്കും. വഴങ്ങിയില്ലെങ്കില്‍ പിടിച്ചെടുക്കുകയാണ് ചെയ്യുക.

ഉത്തര കൊറിയയിലെ അറുപതു ശതമാനം പേരും ഭക്ഷ്യക്ഷാമം അനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തര കൊറിയയുടെ ആണവ മിസൈല്‍ പദ്ധതികള്‍ മൂലം അന്താരാഷ്ട്ര ഉപരോധം ഏര്‍പ്പെടുത്തിയതോടെയാണ് രാജ്യം പട്ടിണിയിലേക്കു നീങ്ങിയത്. 

Tags:    

Similar News