മഴക്കെടുതി: വെള്ളാങ്കല്ലൂര്‍ പഞ്ചായത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

Update: 2020-08-09 20:18 GMT

മാള: വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കരൂപ്പടന്ന മുസാഫരിക്കുന്ന്, കടലായി പുഴയോരം, വള്ളിവട്ടം ചീപ്പ് ചിറ, ചമയ നഗര്‍ എന്നീ പ്രദേശങ്ങളില്‍ വെളളം കയറുന്നതിന് സാദ്ധ്യത ഉള്ളതിനാല്‍ വീട്ടുകാരോട് ബന്ധുക്കളുടെ വീട്ടില്‍ പോകുവാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതായും ക്യാമ്പുകള്‍ സജ്ജമാണെന്നും വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ അറിയിച്ചു. മുസാഫരിക്കുന്ന് പ്രദേശത്ത് ഇടക്കിടെ കുന്ന് ഇടിയുന്നതിനാല്‍ അതീവ ജാഗ്രത പ്രദേശമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം റവന്യൂ അധികൃതര്‍ ഈ പ്രദേശം സന്ദര്‍ശിച്ചിരുന്നു. വള്ളിവട്ടം യൂണിവേഴ്‌സല്‍ എന്‍ജിനീയറിംഗ് കോളേജ്, വള്ളിവട്ടം ഗവണ്‍മെന്റ് യു പി സ്‌ക്കൂള്‍, കരൂപ്പടന്ന ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍, കാരുമാത്ര ഗവണ്‍മെന്റ് യുപി സ്‌ക്കൂള്‍, കോണത്തുകുന്ന് ഗവണ്‍മെന്റ് യു പി സ്‌ക്കൂള്‍, വെള്ളാങ്കല്ലൂര്‍ ഗവണ്‍മെന്റ് യു പി സ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ ക്യാമ്പ് തുടങ്ങുവാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

Tags:    

Similar News