പ്രധാനമന്ത്രി മോദിക്ക് തമിഴ്‌സംസ്‌കാരത്തോട് ആദരവില്ലെന്ന് രാഹുല്‍ഗാന്ധി

Update: 2021-01-23 09:27 GMT

കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തമിഴ് സംസ്‌കാരത്തോട് ആദരവില്ലെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. സംസ്‌കാരത്തോട് മാത്രമല്ല, ജനങ്ങളോടും അദ്ദേഹത്തിന് ആദരവില്ല.

''നരേന്ദ്രമോദിക്ക് തമിഴരുടെ സംസ്‌കാരത്തോടും ഭാഷയോടും ജനങ്ങളോടും ആദരവില്ല. തമിഴ് സംസകാരവും ഭാഷയും ജനങ്ങളും തന്റെ സംസ്‌കാരത്തിനും ആശയങ്ങള്‍ക്കും കീഴില്‍ നില്‍ക്കണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്''- കോയമ്പത്തൂരില്‍ നടന്ന റോഡ്‌ഷോയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

പുതിയ കാര്‍ഷിക നിയമം കര്‍ഷകരെ കമ്പനികളുടെ സേവകരാക്കി മാറ്റും. അതുകൊണ്ടാണ് അവര്‍ സമരം ചെയ്യുന്നത്. സംസ്ഥാനത്ത് യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും അവസരങ്ങള്‍ നല്‍കാത്തത് നിര്‍ഭാഗ്യകരമാണ്. അതുകൊണ്ടാണ് ഞങ്ങള്‍ അവരെ സഹായിക്കുന്നത്- രാഹുല്‍ പറഞ്ഞു.

തനിക്ക് തമിഴരുമായി രാഷ്ട്രീയബന്ധമല്ലെന്നും കടുംബബന്ധമാണ് ഉള്ളതെന്നും രാഹുല്‍ പറഞ്ഞു.

തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടക്കുന്ന സന്ദര്‍ശനത്തിനിടയിലാണ് രാഹുല്‍ഗാന്ധിയുടെ പ്രതികരണം.

കോയമ്പത്തൂരിനു ശേഷം ഈറോഡ്, തിരുപ്പൂര്‍, കരൂര്‍, ദിണ്ടിഗല്‍ എന്നീ പ്രദേശങ്ങളിലും രാഹുല്‍ സന്ദര്‍ശനം നടത്തും.

Tags:    

Similar News