രാഹുല്‍ ഗാന്ധിക്ക് സ്ഥിര ജാമ്യം; രണ്ടുവര്‍ഷത്തെ തടവ് മരവിപ്പിച്ചു

സൂറത്ത് സെഷന്‍സ് കോടതിയില്‍ രാഹുല്‍ നേരിട്ട് ഹാജരായാണ് അപ്പീല്‍ നല്‍കിയത്.

Update: 2023-04-03 14:28 GMT


സൂറത്ത്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സ്ഥിര ജാമ്യം അനുവദിച്ച് സൂറത്ത് സെഷന്‍സ് കോടതി. 'മോഡി' പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍ ശിക്ഷിച്ച മജിസ്‌ട്രേറ്റ് കോടതി നേരത്തെ 30 ദിവസത്തേക്ക് ജാമ്യം അനുവദിച്ചിരുന്നു. അപ്പീല്‍ നല്‍കാനായിരുന്നു മജിസ്‌ട്രേറ്റ് കോടതി 30 ദിവസം ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെ ഇന്ന് രാഹുല്‍ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയതോടെയാണ് സ്ഥിര ജാമ്യം ലഭിച്ചത്. ഏപ്രില്‍ 13 ന് അപ്പീല്‍ പരിഗണിക്കുമെന്നും സൂറത്ത് സെഷന്‍സ് കോടതി വ്യക്തമാക്കി. അതുകൊണ്ടുതന്നെ കേസ് പരിഗണിക്കുന്ന 13ാം തിയതി രാഹുലിന് ഏറെ നിര്‍ണായകമാകും.

സൂറത്ത് സെഷന്‍സ് കോടതിയില്‍ രാഹുല്‍ നേരിട്ട് ഹാജരായാണ് അപ്പീല്‍ നല്‍കിയത്. കുറ്റവും ശിക്ഷയും റദ്ദാക്കണമെന്നതാണ് രാഹുല്‍ ഗാന്ധിയുടെ പ്രധാന ആവശ്യം. അപ്പീല്‍ പരിഗണിക്കാമെന്ന് വ്യക്തമാക്കി കോടതി ഇന്ന് ജാമ്യം അനുവദിച്ചതോടെ 10 നാള്‍ നിര്‍ണായകമാകും. ഏപ്രില്‍ 13 ന് കോടതി ആവശ്യം അംഗീകരിച്ചാല്‍ അത് രാഹുല്‍ ഗാന്ധിക്ക് നേട്ടമാകും.




Tags:    

Similar News