തന്റെ ജാതിയേതാണെന്ന് പോലും അറിയാത്തവനാണ് രാഹുല്‍ഗാന്ധി; ജാതി അധിക്ഷേപ പ്രസ്താവനയുമായി ബിജെപി എംഎല്‍എ

കര്‍ണാടകയിലെ ബിജെപി എംഎല്‍എ ബസന്‍ഗൗഡ പാട്ടീല്‍ ആണ് പ്രസ്താവനക്കുപിന്നില്‍.

Update: 2024-09-14 11:34 GMT
തന്റെ ജാതിയേതാണെന്ന് പോലും അറിയാത്തവനാണ് രാഹുല്‍ഗാന്ധി; ജാതി അധിക്ഷേപ പ്രസ്താവനയുമായി ബിജെപി എംഎല്‍എ

ബെംഗളൂരൂ: പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിക്കെതിരെ ജാതി അധിക്ഷേപ പ്രസ്താവനയുമായി ബിജെപി എംഎല്‍എ. തന്റെ ജാതിയേതാണെന്ന് പോലും അറിയാത്തവനാണ് രാഹുല്‍ഗാന്ധി എന്നായിരുന്നു പരാമര്‍ശം. കര്‍ണാടകയിലെ ബിജെപി എംഎല്‍എ ബസന്‍ഗൗഡ പാട്ടീല്‍ ആണ് പ്രസ്താവന നടത്തിയത്. 

രാഹുല്‍ഗാന്ധിയുടെ യുഎസ് സന്ദര്‍ശനത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് എംഎല്‍എയുടെ പരാമര്‍ശം. ' രാഹുല്‍ ഗാന്ധി അമേരിക്കയില്‍ പോയി രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തികൊണ്ടിരിക്കയാണ്. ജാതി സര്‍വ്വെ നടത്തണമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ അദ്ദേഹം ഏത് ജാതിയിലാണ് ജനിച്ചതെന്നു പോലും അദ്ദേഹത്തിനറിയില്ല. താനൊരു ബ്രാഹ്മണനാണെന്ന് അവകാശപെടുന്നുണ്ടെങ്കില്‍ ഏത് തരം ബ്രാഹ്മണനാണെന്ന് അറിയണം. പൂണൂല്‍ ധരിക്കുന്നവരെല്ലാം ബ്രാഹ്മണനാകുമോ, രാഹുല്‍ ഗാന്ധി കണ്‍ട്രി പിസ്റ്റളുകള്‍ പോലെയാണ്. അദ്ദേഹം കാരണം ഒന്നും അഭിവൃദ്ധിപ്പെടില്ല.' എംഎല്‍എ പറയുന്നു.

ഇതിന് മുമ്പും ഇത്തരം പ്രസാതാവനകള്‍ നടത്തിയിട്ടുള്ള ആളാണ് പാട്ടീല്‍. കഴിഞ്ഞ വര്‍ഷം മുസ് ലിംകളെ മൈസൂര്‍ഭരണാധികാരി ടിപ്പു സുല്‍ത്താനോട് ഉപമിക്കുകയും തിരഞ്ഞടുപ്പില്‍ ഒരു മുസ് ലിം നേതാവിനും വോട്ട് ചെയ്യരുതെന്നും ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൂടാതെ നെഹ്‌റു ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയല്ലെന്നും ഇയാള്‍ പറഞ്ഞിരുന്നു.

Tags: