മോദിയ്ക്കും എന്‍ഐഎയ്ക്കുമെതിരേ ആഞ്ഞടിച്ച് രാഹുല്‍; ഭീകരനായ ദേവീന്ദര്‍ സിങ്ങിന്റെ കേസുകള്‍ ഒതുക്കിത്തീര്‍ക്കുന്നുവെന്ന് ആരോപണം

യോഗേഷ് ചന്ദര്‍ മോദിയാണ് എന്‍ഐഎയുടെ നിലവിലുള്ള ഡയറക്ടര്‍ ജനറല്‍. ഹിരന്‍ പാണ്ഡ്യ കേസും ഗുജറാത്ത് കലാപവും അന്വേഷിച്ചതും വൈ സി മോദിയാണ്.

Update: 2020-01-17 14:25 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോദിക്കും എന്‍ഐഎക്കുമെതിരേ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി. പാര്‍ലമെന്റ് ആക്രമണക്കേസില്‍ പോലും ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന കശ്മീര്‍ പോലിസിലെ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് ദേവീന്ദര്‍ സിങ്ങിന്റെ കേസ് മോദി സര്‍ക്കാര്‍ ഒതുക്കിത്തീര്‍ക്കുന്നുവെന്നാണ് ആരോപണം. എന്‍ഐഎയെ ഏല്‍പ്പിക്കുന്നതിലൂടെ കേസിന് സ്വാഭാവികമായ അന്ത്യം സംഭവിക്കുമെന്നും രാഹുല്‍ ആരോപിക്കുന്നു. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ ആരോപണം.

ഭീകരനായ ദേവീന്ദര്‍ സിങ്ങിനെ നിശ്ശബ്ദനാക്കാന്‍ ആ കേസ് എന്‍ഐഎയെ ഏല്‍പ്പിച്ചാല്‍ മതി. കാരണം എന്‍ഐഎയുടെ മേധാവി മറ്റൊരു മോദിയാണ്- ഹിരന്‍ പാണ്ഡ്യ കേസും ഗുജറാത്ത് കലാപവും അന്വേഷിച്ച വൈ കെ. അതോടെ ആ കേസ് കാലഗതിയടഞ്ഞു- രാഹുല്‍ ട്വീറ്റ് ചെയ്തു.

യോഗേഷ് ചന്ദര്‍ മോദിയാണ് എന്‍ഐഎയുടെ നിലവിലുള്ള ഡയറക്ടര്‍ ജനറല്‍. ഹിരന്‍ പാണ്ഡ്യ കേസും ഗുജറാത്ത് കലാപവും അന്വേഷിച്ചതും വൈ സി മോദിയാണ്.

രാഹുല്‍, വൈ സി മോദി എന്നിടത്ത് വൈ കെ മോദി എന്നാണ് തെറ്റായി ഉപയോഗിച്ചത്.

Tags:    

Similar News