ഉത്തരാഖണ്ഡ് ബിജെപിയില്‍ തര്‍ക്കം രൂക്ഷം: മുഖ്യമന്ത്രിയെ ഡല്‍ഹിയിലേക്ക് വിളിച്ചു

മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് വിമതര്‍.

Update: 2021-03-09 02:13 GMT
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ബിജെപിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് തര്‍ക്കം രൂക്ഷമായി. മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിനെ കേന്ദ്ര നേതൃത്വം ഡല്‍ഹിയിലേക്ക് വിളിച്ചു. മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ഏകപക്ഷീയമായി പെരുമറുന്നെന്നും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നെന്നും ആരോപിച്ച് ഒരു വിഭാഗം ബിജെപി എം.എല്‍.എമാര്‍ പ്രതിഷേധം തുടരുകയാണ്. മുഖ്യമന്ത്രിയെ മാറ്റാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം തീരുമാനിച്ചതായാണ് വിവരം.


അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് വിമതര്‍. കേന്ദ്ര നിരീക്ഷകരായി വിഷയം പഠിക്കാന്‍ എത്തിയ രമണ്‍ സിംഗും ദുഷ്യന്ത് ഗൗതമും ഇന്നലെ അര്‍ധരാത്രിയില്‍ ഡല്‍ഹിയില്‍ മടങ്ങി എത്തി. ഇതിന് പിന്നാലെ ആണ് മുഖ്യമന്ത്രി ത്രിവേന്ദ്രസിംഗ് റാവത്തിനോട് ഡല്‍ഹിയില്‍ എത്താന്‍ നേതൃത്വം ആവശ്യപ്പെട്ടത്.




Tags: