ആമയൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി

Update: 2021-09-20 16:39 GMT

പട്ടാമ്പി: ആമയൂര്‍ സ്വദേശി കല്ലന്‍കുന്നന്‍ ഉസ്മാന്‍ (46) ഖത്തറില്‍ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. താമസസ്ഥലത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അബൂഹമൂറില്‍ ന്യൂ ദോഹ ട്രേഡിങ് കമ്പനി എന്ന സ്ഥാപനം നടത്തി വരികയായിരുന്നു.

മൃതദേഹം ഇന്ന് രാവിലെ ആറിന് കണ്ണൂര്‍ എയര്‍പോര്‍ട്ടിലെത്തും. ഉച്ചക്ക് ശേഷം ആമയൂര്‍ കിഴക്കേക്കര ജുമാമസ്ജിദ് കബര്‍ സ്ഥാനില്‍ മറവു ചെയ്യും.

പിതാവ്: മുഹമ്മദ്. മാതാവ്: കദീജ. ഭാര്യ: സാജിത. മക്കള്‍: ഫാസില്‍, ഫായിസ്, ലിയ. സഹോദരങ്ങള്‍ ഹംസ, പരേതനായ ഷൗകത്തലി, മുനീര്‍, ലൈല, താഹിറ.

Tags: