നമീബിയയുടെ തീരത്ത് വീണ്ടും വന്‍ എണ്ണ നിക്ഷേപം കണ്ടെത്തി ഖത്തര്‍

Update: 2023-03-07 04:40 GMT

ദോഹ: നമീബിയന്‍ തീരത്ത് വീണ്ടും എണ്ണ നിക്ഷേപം കണ്ടെത്തിയതായി ഖത്തര്‍ എനര്‍ജി. ഇത് മൂന്നാമത്തെ കേന്ദ്രമാണ് ഖത്തര്‍ എനര്‍ജി പങ്കാളികളായ പര്യവേക്ഷക സംഘം കണ്ടെത്തുന്നത്. ഷെല്ലും നാഷനല്‍ പെട്രോളിയം കോര്‍പറേഷന്‍ ഓഫ് നമീബിയയുമാണ് പദ്ധതിയിലെ പങ്കാളികള്‍. നമീബിയന്‍ തീരത്തു നിന്ന് 270 കിലോമീറ്റര്‍ അകലെയാണ് പുതിയ എണ്ണനിക്ഷേപം.

Tags:    

Similar News