എസ്ഡിപിഐ ഉന്നയിച്ച പരാതിയില്‍ പുതുപ്പരിയാരം പഞ്ചായത്ത് നടപടി തുടങ്ങി

Update: 2021-10-08 02:10 GMT

പാലക്കാട്: പുതുപ്പരിയാരം പഞ്ചായത്തില്‍ കാവല്‍പാട് 13,14 വാര്‍ഡുകളിലെ റോഡ്, തെരുവ് വിളക്കു, മലമ്പുഴ കുടി വെള്ളം എന്നിവ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ കാവല്‍പാട് ബ്രാഞ്ച് കമ്മിറ്റി പുതുപ്പരിയാരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കു നല്‍കിയ പരാതിയില്‍ നടപടി തുടങ്ങി.

കാവല്‍പാട് വാര്‍ഡ് 13,14 ഇടകലര്‍ന്നിട്ടുള്ളതു കൊണ്ട് ബന്ധപ്പെട്ടവര്‍ ആരും തിരിഞ്ഞു നോക്കുന്നില്ലെന്നും ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളായ തെരുവ് വിളക്ക്, കുടിവെള്ളം, റോഡ് എന്നീ മേഖലകളില്‍ ശ്രദ്ധിക്കുന്നില്ലെന്നുമാണ് എസ്ഡിപിഐ പരാതിയി നല്‍കിയത്. 

കാലോചിതമായ ഇടപെടലുകളിലൂടെ ജനങ്ങളുടെ അവകാശങ്ങളെ നേടിയെടുക്കാന്‍ എസ്ഡിപിഐ കാവല്‍പാട് ബ്രാഞ്ചിലൂടെ തുടക്കമാകുകയാണെന്നും എസ്ഡിപിഐ ജനങ്ങളുടെ മുന്നില്‍ തന്നെ ഉണ്ടാകുമെന്നും കാവല്‍പാട് ബ്രാഞ്ചിന് അയച്ച അഭിനന്ദന സന്ദേശത്തില്‍ പാര്‍ട്ടി മുനിസിപ്പല്‍ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു. 

Tags:    

Similar News