മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഇന്തൊനീസ്യയില്‍ 'പുഷ്അപ്പ്' ശിക്ഷ

പിഴയടക്കാത്തവരോട് 50 പ്രാവശ്യം പുഷ്അപ് എടുക്കാനാണ് ആവശ്യപ്പെടുന്നത്.

Update: 2021-01-21 05:41 GMT

ബാലി: ഇന്തൊനീസ്യന്‍ റിസോര്‍ട്ട് ദ്വീപായ ബാലിയില്‍ മാസ്‌ക് ധരിക്കാത്ത വിദേശികളെ അസാധാരണമായ ശിക്ഷയ്ക്ക് വിധേയമാക്കുന്നു. പുഷ് അപ്പ് ചെയ്യാനും, സ്‌ക്വാറ്റ് ചെയ്യാനുമാണ് പോലീസുകാര്‍ ശിക്ഷിക്കുന്നത്. പിഴയടക്കാന്‍ പണമില്ലാത്ത വിദേശികളെയാണ് ശിക്ഷക്ക് വിധേയരാക്കുന്നത്.


മാസ്‌ക് ധരിക്കാത്തതിന് ധാരാളം വിദേശികളെ പിടികൂടിയതായി സുരക്ഷാ ഉദ്യോഗസ്ഥന്‍ ഗുസ്തി അഗുങ് കേതുത് സൂര്യനേഗര പറഞ്ഞു. പിടിയിലായവരില്‍ 70 ലധികം പേര്‍ ഒരു ലക്ഷത്തോളം ഇന്തൊനീസ്യന്‍ രൂപ (7 ഡോളര്‍) വീതം പിഴയടച്ചെങ്കിലും 30 ഓളം പേര്‍ തങ്ങളുടെ പക്കല്‍ പണമില്ലെന്ന് പറഞ്ഞു. പിഴയടക്കാത്തവരോട് 50 പ്രാവശ്യം പുഷ്അപ് എടുക്കാനാണ് ആവശ്യപ്പെടുന്നത്. സ്ത്രീകളെ സ്‌ക്വാറ്റ് ചെയ്യാനും ശിക്ഷിക്കും. കൊവിഡ് നിയന്ത്രണ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്ന് ഇന്തൊനേഷ്യ അറിയിച്ചിരുന്നു.


കൊവിഡ് കാരണം ബാലിയിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ വിദേശത്ത് നിന്നുള്ള നിരവധി ദീര്‍ഘകാല താമസക്കാര്‍ ഇവിടെ താമസിക്കുന്നുണ്ട്.




Tags:    

Similar News