പഞ്ചാബ് തിരഞ്ഞെടുപ്പ്; ബിജെപി 65 സീറ്റില്‍, അമരീന്ദര്‍സിങ്ങിന്റെ പാര്‍ട്ടിക്ക് 37

Update: 2022-01-24 18:48 GMT

ഛണ്ഡീഗഢ്: അടുത്ത മാസം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 65 സീറ്റിലും മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് 37 സീറ്റിലും മല്‍സരിക്കും. ബിജെപി സഖ്യത്തിലെ മൂന്നാം പാര്‍ട്ടിയായ ശിരോമണി അകാലിദളിന്(സംയുക്ത) 15 സീറ്റ് ലഭിക്കും. 

ഡല്‍ഹിയില്‍ ബിജെപി മേധാവി ജെ പി നദ്ദ പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലാണ് സീറ്റ് വിവരങ്ങള്‍ പറത്തുവിട്ടത്. നദ്ദയ്ക്കു പുറമെ അമരീന്ദര്‍ സിങ്ങും അകാലിദള്‍ നേതാവ് സുഖ്‌ദേവ് സിംഗ് ദിന്‍ഡ്‌സയും പങ്കെടുത്തു.

അമരീന്ദര്‍സിങ്ങിന്റെ പാര്‍ട്ടിയുടെ 17 സീറ്റുകളില്‍ മല്‍സരിക്കുന്നവരുടെ പട്ടിക അമരീന്ദര്‍ ഞായറാഴ്ച പുറത്തുവിട്ടിരുന്നു.

117 അംഗ നിയമസഭയിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Tags: