മിനിബസ് കത്തി നാലു പേര്‍ മരിച്ച സംഭവം കൊലപാതകമെന്ന് പോലിസ്

Update: 2025-03-21 05:57 GMT

പൂനെ: പൂനെ മിനിബസ് കത്തി നാലു പേര്‍ മരിച്ച സംഭവം കൊലപാതകമെന്ന് പോലിസ്. ബസ് കത്തിയതല്ല കത്തിച്ചതാണ് എന്നാണ് പോലിസ് കണ്ടെത്തല്‍. ഡ്രൈവറാണ് ബസ് കത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസമാണ് പൂനെയിലെ വ്യോമ ഗ്രാഫിക്‌സ് എന്ന പ്രിന്റിങ് കമ്പനിയിലെ വാഹനത്തിന് തീപിടിച്ച് നാല് ജീവനക്കാര്‍ മരിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. പിംപ്രി ചിഞ്ച്വാഡ് പ്രദേശത്തെ ഹിഞ്ചേവാഡിയില്‍ രാവിലെ 7.30 ഓടെയാണ് സംഭവമുണ്ടായത്.

അപകടം മനസ്സിലാക്കിയ നാല് ജീവനക്കാര്‍ ഉടന്‍ തന്നെ ബസില്‍ നിന്ന് ഇറങ്ങി. വാഹനത്തിന്റെ പിന്‍വശത്തുള്ളവര്‍ പിന്നിലെ അടിയന്തര എക്സിറ്റ് വഴി രക്ഷപ്പെടാന്‍ ശ്രമിക്കവെ വാതില്‍ തുറക്കാന്‍ കഴിയാതെ വരികയും പൊള്ളലേല്‍ക്കുകയും ആയിരുന്നു.

എന്നാല്‍ സംഭവം നടന്ന ദിവസം, ഡ്രൈവര്‍ ബസില്‍ കത്താന്‍ ആവശ്യമായ രാസവസ്തുക്കള്‍ സൂക്ഷിച്ചു വച്ചു. ബസ് കത്തിച്ചതിനു ശേഷം ഇയാള്‍ ഇറങ്ങി ഓടുകയായിരുന്നു. നിലവില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. 2006 മുതല്‍ ഇയാള്‍ ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ട്. ഇയാള്‍ക്ക് സ്ഥാപനത്തോടുള്ള പകയാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടാവാന്‍ കാരണമെന്നാണ് പോലിസ് പറയുന്നത്.

Tags: