ചില്‍ഡ്രന്‍ കെയര്‍ ഹോമില്‍ പിഎസ്‌സി പരീക്ഷാ പരിശീലനം നല്‍കുന്നു

Update: 2022-02-14 11:24 GMT

കോഴിക്കോട്: സാമൂഹ്യ നീതി വകുപ്പിന്റെ ചില്‍ഡ്രന്‍ കെയര്‍ ഹോമില്‍ പിഎസ്‌സി പരീക്ഷാ പരിശീലനം നല്‍കുന്നു. കോഴിക്കോട് വെള്ളിമാട് കുന്നിലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ആഫ്റ്റര്‍ കെയര്‍ ഹോമിലാണ് ചൊവ്വാഴ്ച മുതല്‍ സൗജന്യ പരിശീലനം തുടങ്ങുന്നത്. സാമൂഹ്യ പ്രവര്‍ത്തകയായ നര്‍ഗീസ് ബീഗം ഡയറക്ടറായുള്ള അഡോറ ( ഏജന്‍സി ഫോര്‍ ഡെവലപ്‌മെന്റ് ഓപറേഷന്‍ ഇന്‍ റൂറല്‍ ഏരിയ) ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹകരണത്തോടെയാണ്് പദ്ധതി നടപ്പിലാക്കുക. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി.

സര്‍ക്കാറിന്റെ സംരക്ഷണത്തില്‍ കഴിയുന്ന കുട്ടികള്‍ക്ക് മികച്ച പരിശീലനം നല്‍കി അവര്‍ക്കും സര്‍ക്കാര്‍ ജോലികള്‍ നേടാനുള്ള അവസരമൊരുക്കുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 9.30ന് വെള്ളിമാട് കുന്ന് ആഫ്റ്റര്‍ കെയര്‍ ഹോമില്‍ നടക്കുന്ന ചടങ്ങ് കോഴിക്കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി മോഹനകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് അസിസ്റ്റന്റ് കലക്ടര്‍ മുകുന്ദ് ഐഎഎസ്, സബ് ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ എം പി ഷൈജല്‍, ജില്ലാ വനിതാ ശിശുക്ഷേമ വകുപ്പ് ഓഫിസര്‍ അബ്ദുല്‍ ബാരി, അഡോറ ഡയറക്ടര്‍ നര്‍ഗീസ് ബീഗം എന്നിവര്‍ പങ്കെടുക്കും. 

Tags:    

Similar News