പ്രക്ഷോഭങ്ങള്‍ ശക്തമാക്കണം: ഉലമ സംയുക്ത സമിതി

നീതി തേടുന്ന ജനങ്ങളെ നിരാശരാക്കുന്ന വിധത്തിലുള്ളതാണ് കോടതിയുടെ ഇടപെടല്‍.

Update: 2020-01-23 10:13 GMT

കോഴിക്കോട്: പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള ഹര്‍ജികള്‍ സുപ്രിം കോടതി പരിഗണിച്ചതു രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങളെ കണക്കിലെടുക്കാതെയും തികച്ചും കേന്ദ്രസര്‍ക്കാരിന് അനുകൂലമായും ആണെന്ന് ബോധ്യമാകുന്ന സാഹചര്യത്തില്‍ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തമാക്കി മുന്നോട്ടുപോകണമെന്ന് ഉലമ സംയുക്ത സമിതി സംസ്ഥാന കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നീതി തേടുന്ന ജനങ്ങളെ നിരാശരാക്കുന്ന വിധത്തിലുള്ളതാണ് കോടതിയുടെ ഇടപെടല്‍. ഈ സാഹചര്യത്തില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുവാന്‍ ഉലമ സംയുക്തസമിതി തീരുമാനിച്ചതായി ചെയര്‍മാന്‍ കല്ലമ്പലം അര്‍ഷദ് ഖാസിമിയും ജനറല്‍ കണ്‍വീനര്‍ അര്‍ഷദ് മുഹമ്മദ് നദ്‌വിയും അറിയിച്ചു.

Tags:    

Similar News