പൗരത്വ ഭേദഗതിക്കെതിരേ പ്രതിഷേധം ശക്തമാവുന്നു; ഇന്ന് പത്ത് വന്‍നഗരങ്ങളില്‍ ഒരേസമയം പ്രതിഷേധം

പൗരത്വ ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചതിനു ശേഷം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍, ബംഗാള്‍, ഡല്‍ഹി തുടങ്ങിയവിടങ്ങളില്‍ സമരം ശക്തമാണ്.

Update: 2019-12-19 01:28 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ശക്തിപ്രാപിക്കുന്നു. രാജ്യത്തെ പല നഗരങ്ങളിലും വ്യപകമായി നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഇന്ന് പ്രതിഷേധ റാലികള്‍ നടക്കും. ചെന്നൈ, പൂനെ, ഹൈദരവാദ്, നാഗ്പൂര്‍, ഭുവനേശ്വര്‍, കൊല്‍ക്കൊത്ത, ഭോപാല്‍ തുടങ്ങിയ പത്ത് വന്‍നഗരങ്ങളിലാണ് പ്രതിഷേധറാലി. ലക്കനൗ, ഡല്‍ഹി തുടങ്ങിയവിടങ്ങളിലും റാലികള്‍ നിശ്ചയിച്ചിരുന്നെങ്കിലും പോലിസ് നിരോധനാജ്ഞ പുറപ്പെടുവിച്ചതിനാല്‍ നടക്കാന്‍ സാധ്യത കുറവാണ്. ട്രാഫിക് പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് പ്രകടനങ്ങള്‍ക്ക് അനുമതി നിഷേധിച്ചിരിക്കുന്നത്.

പൗരത്വ ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ചതിനു ശേഷം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍, ബംഗാള്‍, ഡല്‍ഹി തുടങ്ങിയവിടങ്ങളില്‍ സമരം ശക്തമാണ്.

നിലവില്‍ ഡല്‍ഹിയാണ് സമരകേന്ദ്രം. വിവിധ കോളജുകളിലെയും സര്‍വ്വകലാശാലകളിലെയും വിദ്യാര്‍ത്ഥികളാണ് സമരത്തിനു മുന്നില്‍. സമരം ശക്തമായതോടെ ജാമിഅയില്‍ പോലിസ് വിദ്യാര്‍ത്ഥികള്‍ക്കു നേരെ വെടിയുതര്‍ക്കുകയും ചെയ്തു.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്നര്‍ ലൈന്‍ പെര്‍മിറ്റിലൂടെ പ്രശ്‌നം പരിഹരിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. എന്നാല്‍ അതിനു പുറത്ത് കാര്യങ്ങള്‍ എളുപ്പമല്ല.




Tags:    

Similar News